നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നു;വി മുരളീധരൻ

Breaking News

സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ അതിരൂക്ഷ വിമർശനങ്ങളുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. ഭരണപക്ഷവും പ്രതിപക്ഷവും നിയമസഭയെ മോദി വിരുദ്ധതയ്ക്കുളള വേദിയാക്കി മാറ്റുന്നതായി മുരളീധരൻ ആരോപിച്ചു.ഇതിന്റെ ഭാഗമായാണ് ഒരാഴ്ചക്കിടെ രണ്ട് പ്രമേയങ്ങൾ പാസാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിക്കണമെന്നും കോവിഡിനെതിരായ വാക്സിൻ കേന്ദ്രസർക്കാർ സൗജന്യമായി നൽകണമെന്നുമുള്ള രണ്ട് പ്രമേയങ്ങളാണ് നിയമ സഭ പാസാക്കിയത്.തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറഞ്ഞവരാണ് ഇപ്പോൾ കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.വാക്സിൻ വിതരണത്തിൽ സംസ്ഥാനത്തിന് വ്യക്തതയില്ല.ആരോഗ്യ മന്ത്രി വീണ ജോർജ് സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published.