കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ളി’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്

Breaking News

കെ.ജി.എഫിന് ശേഷം, രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് പൃഥ്വിരാജ്. കന്നട സൂപ്പര്‍ താരം രക്ഷിത് ഷെട്ടിയുടെ ‘777 ചാര്‍ളി’ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് തിയ്യേറ്ററുകളിലെത്തിക്കുക.

മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി, മലയാളിയായ കിരണ്‍ രാജ് സംവിധാനം ചെയ്യുന്ന ‘ചിത്രത്തില്‍’ വിനീത് ശ്രീനിവാസന്‍ മലയാളഗാനം ആലപിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ശ്രദ്ധേയമായിരുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ ജൂണ്‍ 6-ന് അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും.

Leave a Reply

Your email address will not be published.