സിനിമ തെരഞ്ഞെടുക്കുന്നത് തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂ നടന്‍ ബൈജു

Breaking News

ഒരു സിനിമ താന്‍ തെരഞ്ഞെടുക്കുന്നത് തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നോക്കിയാണെന്നും എന്തെങ്കിലും ചെയ്യാനുണ്ടെന്ന് തോന്നിയാല്‍ മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂവെന്നുമാണ് ബൈജു പറയുന്നത്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് തോന്നിയ നിരവധി സിനിമകള്‍ അത്തരത്തില്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും നടന്‍ ബൈജു.

ആദ്യം കഥ ഒന്ന് ചുരുക്കത്തില്‍ കേള്‍ക്കും. പിന്നീട് ഞാന്‍ ചെയ്യേണ്ട സീനുകള്‍ മാത്രം ഞാന്‍ വായിച്ചു നോക്കും. എന്നിട്ട് എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാന്‍ സിനിമ ചെയ്യൂ. അങ്ങനെ ഞാന്‍ ഒരുപാട് സിനിമകള്‍ ഈയിടെ വേണ്ടെന്ന് വച്ചിട്ടുണ്ട്.

ദിലീഷ് പോത്തന്റെ സിനിമയില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു. ശമ്പളത്തിലെ ചില പൊരുത്തക്കേടുകള്‍ കാരണം ഞാന്‍ ആ സിനിമ ചെയ്തില്ല. വിനീത് ശ്രീനിവാസന്റെ ഒരു സിനിമയും ഞാന്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചു. എന്റെ കഥാപാത്രം കേട്ടപ്പോള്‍ എനിക്ക് ചെയ്യാനും മാത്രം ഒന്നും ഇല്ല എന്ന് തോന്നിയത് കൊണ്ട് ഞാന്‍ ആ കഥാപാത്രവും ഉപേക്ഷിച്ചു’, ബൈജു പറയുന്നു.

Leave a Reply

Your email address will not be published.