രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍.

Breaking News

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കൊവിഡിന്റെ എല്ലാ തിക്തഫലങ്ങളും അനുഭവിച്ച് രോഗക്കിടക്കയിലാണ് ഞാനിപ്പോള്‍. ഡിസംബര്‍ അവസാനത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന സര്‍ക്കാരിന്റെ പ്രസ്താവന കണ്ടിരുന്നു. വാക്സിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ഇത് നടപ്പാക്കുക,’ ശശി തരൂര്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവര്‍ക്കും സൗജന്യമായ വാക്സിന്‍ നല്‍കുന്ന നയമാണ് വേണ്ടത്. കൊവിഡ് ബാധിച്ച് വളരെയധികം ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചയാളാണ് താനെന്നും അതൊന്നും ഇനിയാര്‍ക്കും വരാതിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.