ഇന്ത്യൻ ടീമിന് സന്തോഷ വാർത്ത; കുടുംബത്തെ ഒപ്പം കൂട്ടാം

Breaking News Sports

കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വലിയ സുരക്ഷാക്രമീകരണങ്ങളാണ് താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഏകദേശം മൂന്ന് മാസത്തോളം നീളുന്ന പര്യടനമായതിനാല്‍ ഇത്രയും നാൾ കുടുംബത്തെ പിരിഞ്ഞിരിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കുടുംബത്തെ തങ്ങളോടൊപ്പം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകുന്നതിനായി ബിസിസിഐ യുകെ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചിരുന്നെങ്കിലും അവർ ആദ്യം അംഗീകരിച്ചില്ല.എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിൽ വൈറസ് വ്യാപനം കുറഞ്ഞതിനാൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആവശ്യം യുകെ ഗവൺമെന്റ് അംഗീകരിക്കുകയായിരുന്നു. തുടർന്ന് താരങ്ങൾക്ക് കുടുംബത്തെയും ഒപ്പം കൂട്ടാനുള്ള അനുമതി നൽകി.

Leave a Reply

Your email address will not be published.