പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? അവസാന തീയതി ജൂൺ 30

Breaking News

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കാരണം പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ജൂൺ 30 വരെയാണ് തീയതി ദീർഘിപ്പിച്ചത്. നേരത്തെ മാർച്ച് 31 നകം പാൻ ആധാറുമായി ലിങ്ക് ചെയ്യണമെന്നാണ് അറിയിച്ചിരുന്നത്. ലിങ്ക് ചെയ്യാത്തവരെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനം ആശ്വാസകരമാണെങ്കിലും ഇനി ഒരു മാസത്തിൽ താഴെ മാത്രമേ ഇതിന് സമയമുള്ളൂ എന്നതും ശ്രദ്ധിക്കണം. പുതിയ നിയമമനുസരിച്ച് ഇത്തരത്തിൽ പാൻ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാതിരുന്നാൽ 1000 രൂപ പിഴ ഈടാക്കുന്നതിനും പാൻകാർഡ് പ്രവർത്തനരഹിതമാവുന്നതിനും കാരണമാകും.

Leave a Reply

Your email address will not be published.