സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

Breaking News

വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും.ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. 

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്.ഇതിനിടെ അഡ്മിനിസ്ട്രേഷൻ ചുമതല നൽകിയ ഉദ്യോഗസ്ഥർ വിവിധ ദ്വീപുകളിലെത്തി വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും. ലക്ഷദ്വീപിലെ ജനതാൽപര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചർച്ച ചെയ്യും.

Leave a Reply

Your email address will not be published.