മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയിൽ ജീവനോടെ കണ്ട് ബന്ധുക്കൾ; പിഴവ് വരുത്തിയ പൊലീസിനെതിരെ നടപടി

Breaking News

മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയിൽ ജീവനോടെ കണ്ട് ബന്ധുക്കൾ. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. നിലമേൽ സ്വദേശിിനി ലൈലാ ബീവി (62) മരിച്ചെന്ന് ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ ആംബുലൻസുമായി എത്തിയപ്പോഴാണ് ലൈലാബീവി ആശുപത്രിയിൽ   സന്തോഷവതിയായി കഞ്ഞി കുടിച്ചിരിക്കുന്നത് കാണുന്നത്. പൊലീസിന് പറ്റിയ പിഴവാണ് ഇല്ലാത്ത മരണ വാർത്ത സംഭവത്തിനു പിന്നിലെന്നാണ് പരാതി. ലൈലാബീവി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പൊലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചതെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published.