മദ്യപാനത്തിനിടെ വാക്കുതർക്കം ;പാലക്കാട് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Breaking News

പാലക്കാട് പുതുക്കാട്ട് അച്ഛൻ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പുതുക്കാട്ട് സ്വദേശി ജിബിൻ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയോടെയാണ് കൊലപാതകം നടന്നത്. മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിന് പിന്നിൽ എന്ന് പൊലീസ് പറഞ്ഞു.

ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ചാക്കോച്ചൻ ജിബിനെ കൊന്നത്. സംഭവം നടക്കുമ്‌ബോൾ അച്ഛനും മകനും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. ഇവർ തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published.