തന്റെ മനസ്സിൽ പഴയ പുസ്തകങ്ങളുടെ ഗന്ധം ഇപ്പോഴുമുണ്ട ;പ്രവേശനോത്സവ ആശംസകളുമായി മമ്മൂട്ടി

Breaking News

വീഡിയോ മുഖാന്തരമാണ് മമ്മൂട്ടി ആശംസകൾ നേർന്നിരിക്കുന്നത്. എസ് ഐ ഇ ടിയുടെ ആഭിമുഖ്യത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ. സംവിധായകൻ അജയ് വാസുദേവ് ഉൾപ്പടെയുള്ളവരാണ് ഫേസ്ബുക്കിലൂടെ മമ്മൂട്ടിയുടെ ആശംസ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുതിയൊരു അധ്യയന വർഷം കൂടെ ആരംഭിച്ചിരിക്കാറുകയാണെന്നും എല്ലാവരുടെയും മനസ്സിൽ ഏറെ സ്വപ്‌നങ്ങൾ ഓടിവരുന്ന ദിനമാണെന്നും മമ്മൂട്ടി പറഞ്ഞു. തന്റെ മനസ്സിൽ പഴയ പുസ്തകങ്ങളുടെ ഗന്ധം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രതിസന്ധിയ്ക്ക് ഇടയിലും വിദ്യാഭാസ രംഗം മുന്നോട്ടു കൊണ്ടുപോകാൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് പ്രവർത്തിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

പ്രിയപ്പെട്ട കൂട്ടുകാരെ പുതിയൊരു അധ്യയന വർഷം തുടങ്ങുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഓടിവരും. പുതിയ പുസ്തകങ്ങൾ, പുതിയ ഉടുപ്പുകൾ, പുതിയ ബാഗ്, പുതിയ കുട, പുതിയ കൂട്ടുകാർ, പുതിയ ക്ലാസ്സ്‌റൂം, പുതിയ അധ്യാപകർ അങ്ങനെ പലതും പലതും. പുതിയ പുസ്തകങ്ങളുടെ മണം ഇപ്പോഴും എന്റെ മനസ്സിലുണ്ട് . പക്ഷെ ഈ വർഷവും അതൊന്നും നടക്കുമെന്ന് തോന്നുന്നില്ല. കാരണം കാലം ഒട്ടും നമുക്ക് അനുകൂലമല്ല. പക്ഷെ നമുക്ക് നമ്മുടെ അധ്യയനം ഒഴുവാക്കാനാവില്ല. അതിനാൽ നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ പ്രവർത്തകരും ചേർന്ന് അതിനുള്ള എല്ലാ പ്രവർത്തനങ്ങളും ഒരുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഡിജിറ്റൽ ക്ലാസ്റൂമുകൾ ഒരുക്കി നമ്മൾ മറ്റുള്ളവർക്ക് മാതൃകയായി. ഇക്കൊല്ലം ഒരു പടികൂടി കടന്ന് ഡിജിറ്റൽ ഓൺലൈൻ ക്ലാസ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുളള അധ്യാപകർ നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ സാധാരണ ക്ലാസ്സ്മുറികൾ എന്നപോലെ നിങ്ങളെ പഠിപ്പിക്കും. സന്തോഷമായില്ലേ. എല്ലാവരും നല്ല രീതിയിൽ പഠിക്കുക.ഈ നാടിന്റെ ഈ സമൂഹത്തിന്റെ പ്രതീക്ഷകൾ മുഴുവൻ നിങ്ങളിലാണ്. നല്ല പൗരന്മാരാവുക, നല്ല മനുഷ്യരാവുക, വിജയിച്ചുവരിക.

Leave a Reply

Your email address will not be published.