പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ

Breaking News

പൗരത്വഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയിൽ ഹർജി നൽകി. മസ്ലിങ്ങൾക്കൊഴികെ മറ്റ് മതവിഭാഗങ്ങൾക്ക് പൗരത്വം നൽകാനുള്ള വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ലീഗ് ഹർജി സമർപ്പിച്ചത്.

മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം തുല്യത അടക്കമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് മുസ്ലിം ലീഗ് സമർപ്പിച്ച ഹർജിയിൽ സൂചിപ്പിച്ചു.

അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പതിമൂന്ന് ജില്ലകളിൽ താമസിക്കുന്നവർക്കുമാണ് പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കിയത്. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കാണ് അപേക്ഷിക്കാവുന്നത്.ഈ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ലീഗിന്റെ ഹർജി.

Leave a Reply

Your email address will not be published.