കന്യകാത്വ പരിശോധന ക്രിമിനൽ കുറ്റമാക്കി ഇംഗ്ലണ്ടും വെയിൽസും

International News

കന്യകാത്വപരിശോധന ക്രിമിനൽ കുറ്റമാക്കാനൊരുങ്ങി ഇംഗ്ലണ്ടും വെയിൽസും. കന്യാചര്മ്മത്തിന്റെ പേരിൽ സ്ത്രീകളും പെൺകുട്ടികളും ദുരഭിമാനക്കൊലകൾക്ക് ഇരയാവുന്നുണ്ടെന്ന് കാണിച്ചെന്നാണ് പുതിയ ബില്ല് ഇരു രാജ്യങ്ങളും കൊണ്ടുവന്നിരിക്കുന്നത്.

സ്ത്രീകളിൽ യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന കന്യാചര്മ്മത്തിനെ അടിസ്ഥാനമാക്കി ഇന്നും കന്യകാത്വം രാജ്യത്ത് നിലനിൽക്കുന്നുണ്ട്. കന്യാചർമം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ മാത്രമേ പൊട്ടുകയുള്ളുയെന്ന തെറ്റായ ചിന്താഗതിയാണ് ഇതിനു കാരണം. കായികക്ഷമതയുള്ള പ്രവൃത്തിയിൽ ഏർപ്പെടുമ്പോഴും, സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കുമ്പോഴും, സ്വയംഭോഗം ചെയുമ്പോഴുമെല്ലാം ഇത് പൊട്ടാൻ സാധ്യതയുണ്ട്. ഇത് മനസിലാക്കാതെ കന്യകാത്വ പരിശാധനയ്ക്ക് സ്ത്രീകളെ നിർബന്ധിക്കുകയും, കന്യകാത്വത്തിന്റെ പേരിൽ ക്രൂരപീഡനത്തിന് ഇരയാക്കുന്നതും ഇവിടം സാധാരണയായ അവസ്ഥയിലാണ് പുതിയ ബില്ല് അവതരിപ്പിച്ചത്.

ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വകുപ്പുമായി ചേർന്ന് കൺസേർവറ്റിവ് എംപി ഹോൾഡനാണ് ബില്ല് അവതരിപ്പിച്ചത്. “ഇത് പ്രകാരം കന്യകാത്വ പരിശോധന നിയമവിരുദ്ധമാവും. കന്യാചർമം കന്യകാത്വത്തിന്റെ തെളിവാണെന്ന് ശാസ്ത്രീയമായ തെളിവില്ല. വിവാഹത്തിന് മുൻപ് സ്ത്രീകൾ കന്യകയാണോ എന്ന് പരിശോധിക്കുന്നതും, അതിനുമുന്പ് ഡോക്ടറുടെ അടുത്തുപോയി കന്യാചർമം തുന്നിചേർക്കുന്നതും സാധാരണയായി കണ്ടുവരുന്നുണ്ട്. ഈ അപകടകരമായ ദുരാചാരമാണ്.” ഹോൾഡൻ ബില്ല് അവതരണത്തിൽ വിശദമാക്കി.

കന്യകാത്വ പരിശോധന ലോകാരോഗ്യ സംഘടന മനുഷ്യലംഘനമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യമന്ത്രി ബില്ല് പാസ്സാക്കുന്നതിനുള്ള പിന്തുണ കൊടുത്തിട്ടുണ്ട്.