ഫ്രിഡ്ജിൽ നിന്നും സവാളയിൽ നിന്നും ബ്ലാക്ക് ഫംഗസ്

Breaking News

കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ വലിയ ആശങ്ക ഉയർത്തിക്കൊണ്ട് കടന്നുവന്ന രോഗമാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോർമൈക്കോസിസ്. ബ്ലാക്ക് ഫംഗസ് ബാധയ്ക്കെതിരെയും ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകർ വലിയ പ്രയത്നത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഈ രോഗത്തെക്കുറിച്ച് തെറ്റായ നിരവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്നുണ്ട്. കോവിഡ് മുക്തരായവരിൽ ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നു എന്ന വാർത്ത തന്നെ വലിയ ഭീതി സൃഷ്ടിക്കുന്നതാണ്.

ഹിന്ദി ഭാഷയിൽ എഴുതപ്പെട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ, പ്രത്യേകിച്ച് ഉള്ളിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അവയിൽ ബ്ലാക്ക് ഫംഗസ് വളരാമെന്നും അവകാശപ്പെടുന്നത്. “ചന്തയിൽ നിന്ന് ഉള്ളി വാങ്ങുമ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ശ്രദ്ധിയ്ക്കുക. ഉള്ളിയുടെ പുറംതൊലിയിൽ പലപ്പോഴും കാണപ്പെടുന്ന കറുത്ത പാടുകൾ മ്യൂക്കോർമൈക്കോസിസ് എന്ന രോഗത്തിന് ഇടയാക്കുന്ന വിനാശകാരിയായ ബ്ലാക്ക് ഫംഗസ് ആണ്” എന്നാണ് ആ പോസ്റ്റിൽ പറയുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോഴും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴുമൊക്കെ ഉള്ളിയിൽ നിന്ന് ബ്ലാക്ക് ഫംഗസ് പകരുമെന്ന മുന്നറിയിപ്പും പോസ്റ്റ് നൽകുന്നുണ്ട്. ഒരുപാട് പേരാണ് ഇത് ശരിയാണെന്ന് തെറ്റിദ്ധരിച്ച് പോസ്റ്റ് പങ്കുവെയ്ക്കുന്നത്.

Leave a Reply

Your email address will not be published.