ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെയാകാം;ചൈനയിലെ വിവാദമായ ‘രണ്ടു കുട്ടികൾ’ നയം അവസാനിപ്പിക്കുന്നു

Breaking News

ചൈനയിലെ വിവാദമായ ‘രണ്ടു കുട്ടികൾ’ എന്ന നയം അവസാനിപ്പിക്കുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ചൈനയിൽ, ദമ്പതികൾക്ക് ഇപ്പോൾ മൂന്ന് കുട്ടികൾ വരെയാകാമെന്ന് അവിടുത്തെ സർക്കാർ വ്യക്തമാക്കി, രാജ്യത്തിന്റെ ജനനനിരക്ക് കുറയുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യാനാണ് ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു.

ബീജിങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പുതിയ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

Leave a Reply

Your email address will not be published.