കോഴിക്കോട് മെഡിക്കൽ കോളജിൽ ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം

Breaking News

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ബ്ലാക്ക് ഫംഗസ് മരുന്നിന് ക്ഷാമം. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി രോഗികൾക്ക് നൽകുന്ന രണ്ട് മരുന്നുകളും തീർന്നു. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരടക്കം 16 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർക്ക് നൽകാൻ മരുന്നില്ലെന്നാണ് അധികൃതർ അറിയിക്കുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ മരുന്ന് സ്റ്റോക്ക് അവസാനിക്കാൻ പോകുകയാണെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത് . എത്തിക്കാമെന്ന് മറുപടി ലഭിച്ചതല്ലാതെ ഇതുവരെയും മരുന്ന് ലഭ്യമാക്കിയിട്ടില്ലെന്നും മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കുന്നു. 

Leave a Reply

Your email address will not be published.