സർക്കാർ സർവീസിൽ നിന്നും ഇന്ന് വിരമിക്കുന്നത് 9205 ഉദ്യോഗസ്ഥർ;സംസ്ഥാനത്ത് കൂടുതൽപേർ വിരമിക്കുന്നതും വിരമിക്കുന്നതും മേയ് 31

Breaking News

 കോവിഡ് വ്യാപന ഭീതിയും ലോക്ക് ഡൗണും നിലനിൽക്കുന്നതിനിടെ സർക്കാർ സർവീസിൽ നിന്നും ഇന്ന് വിരമിക്കുന്നത് 9205 പേർ. സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്‌വേറായ സ്പാർക് പ്രകാരമുള്ള കണക്കാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് വിരമിക്കുന്നവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. കോവിഡ് കാലമായതിനാൽ ഇത്തവണയും യാത്രയയപ്പില്ലാതെയാണ് എല്ലാവരുടെയും പടിയിറക്കം. കാലങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽപേർ വിരമിക്കുന്നതും  മേയ് 31-നാണ്. 

സെക്രട്ടേറിയറ്റിൽനിന്ന് 78 ഉദ്യോഗസ്ഥർ വിരമിക്കും. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥരും വിരമിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒ യു.വി.ജോസ്, ആരോഗ്യ സെക്രട്ടറി വി.രതീശൻ, ഭരണപരിഷ്കാര വകുപ്പ് സെക്രട്ടറി കെ.ഗോപാലകൃഷ്ണ ഭട്ട്, സ്പെഷൽ സെക്രട്ടറി ബി.എസ്.തിരുമേനി എന്നിവരാണു വിരമിക്കുന്നത്. പോലീസിലെ 11 ഉന്നതോദ്യോഗസ്ഥരും സേവനകാലാവധി തിങ്കളാഴ്ച പൂർത്തിയാക്കും.

Leave a Reply

Your email address will not be published.