നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ലക്ഷദ്വീപില്‍ ജനസംഖ്യനിയന്ത്രണം വേണം;അബ്ദുള്ളക്കുട്ടി

Breaking News

ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ലെന്ന ചട്ടത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ലക്ഷദ്വീപില്‍ ജനസംഖ്യനിയന്ത്രണം വേണമെന്നാണ് അബ്ദുള്ളക്കുട്ടി.

വിമര്‍ശനം ഉന്നയിക്കുന്നവര്‍ ലക്ഷദ്വീപിനെക്കുറിച്ച് പഠിക്കണം. ഇവിടെ ഭൂമിയുടെ വലുപ്പം കൂടുന്നില്ല. കടലാക്രമണം വര്‍ധിക്കുകയാണ്. അപ്പോള്‍ മനുഷ്യരുടെ നിയന്ത്രണം വേണം. പണ്ട് ഇന്ദിരാഗാന്ധി നാം രണ്ട് നമുക്ക് രണ്ടെന്ന് ഡിസ്‌പെന്‍സറിക്ക് മുന്നില്‍ എഴുതി വച്ചിരുന്നു. എന്റെ ഉമ്മയ്ക്ക് അഞ്ചു മക്കളുണ്ടായിരുന്നു. എനിക്ക് രണ്ടാണ്. ഒരു നിയമത്തിന്റേയും പശ്ചാത്തലത്തില്‍ അല്ല. രാജ്യത്ത് വാക്‌സിന്‍ കൊടുക്കാന്‍ പറ്റുന്നില്ല എന്നല്ലേ വിമര്‍ശനം. ജനസംഖ്യ വര്‍ധനവിന്റെ പ്രശ്‌നം നമ്മള്‍ ഉള്ളു തുറന്ന് ചര്‍ച്ച ചെയ്യണം. ജനസംഖ്യനിയന്ത്രണം തെറ്റാണെന്ന് ഏത് ഖുറാനിലാണ് പറഞ്ഞിട്ടുള്ളത്. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ പരിസ്ഥതി ആംഗിളില്‍ ഇത് കറക്ടാണ്. 73 വര്‍ഷങ്ങള്‍ക്ക് പിന്നിലാണ് ഇപ്പോഴും ലക്ഷദ്വീപ്.

Leave a Reply

Your email address will not be published.