ട്രംപിന്റെ കൊവിഡ്-19 മരുന്ന് കേരളത്തിലും; രണ്ട് ഡോസിന് 1,19,500 രൂപ

Breaking News

യുഎസ് മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ കൊവിഡ്-19 ചികിത്സക്ക് ഉപയോഗിച്ച ആന്റിബോഡി കോക്ക്‌ടെയില്‍ കേരളത്തിലും വില്‍പ്പനക്കെത്തി. ഒരാള്‍ക്കുള്ള മരുന്നിന്റെ ഡോസേജിന് 59,750 രൂപയാണ് വിലയെങ്കിലും രണ്ട് ഡോസേജ് അടങ്ങിയ കുപ്പിയിലാണ് മരുന്ന് എത്തിയിരിക്കുന്നത്. 1,19,500 രൂപയാണ് വില.

കേരളത്തില്‍ ആല്‍ഫാ ഏജന്‍സീസ് ഉള്‍പ്പെടെ കേരളത്തിലെ നാല് ജീവന്‍രക്ഷാ മരുന്ന് വിതരണ ഏജന്‍സികള്‍ വഴിയാണ് ഇവ വിതരണം ആരംഭിച്ചിരിക്കുന്നത്. ആഗോള മരുന്ന് ഉല്‍പ്പാദകരായ റോച്ചേയും സിപ്ലയും ചേര്‍ന്നാണ് കാസിരിവിമാബ്, ഇംസേവിമാബ് എന്നീ ആന്റി ബോഡികള്‍ ഒരു മില്ലീലിറ്ററില്‍ 120 മില്ലിഗ്രം തുല്യാനുപാതത്തില്‍ ചേര്‍ത്ത് ഇന്‍ജക്ഷന്‍ മരുന്ന് വിപണിയില്‍ എത്തിച്ചത്. മെയ് 25 തിങ്കളാഴിച്ചയായിരുന്നു റോച്ചി ഇന്ത്യയില്‍ ആന്റിബോഡി ആദ്യമായി അനൗണ്‍സ് ചെയ്യുന്നത്.

ഫസ്റ്റ് ബാച്ച് ആന്റി ബോഡിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. രണ്ടാമത്തെ ബാച്ച് ആന്റി ബോഡി ജൂണ്‍ മധ്യത്തോടെ എത്തും.

Leave a Reply

Your email address will not be published.