ദ്വീപില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്ന കളക്ടറുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്.

Breaking News

ലക്ഷദ്വീപില്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മൂന്ന് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്ന കളക്ടര്‍ എസ് അസ്‌കര്‍ അലിയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോര്‍ട്ട്. അഗത്തി, കവരത്തി ദ്വീപുകളില്‍ മെഡിക്കല്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ക്കായി അപേക്ഷ ക്ഷണിച്ചതോടെയാണ് കളക്ടറുടെ വാദം പൊളിഞ്ഞത്.
26-ാം തിയതിയായിരുന്നു കളക്ടറുടെ വാര്‍ത്താ സമ്മേളനം നടന്നത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങളെ ന്യായീകരിക്കുന്നതായിരുന്നു കളക്ടറുടെ മിക്ക പ്രസ്താവനകളും. കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി മൂന്നു ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്നാണ് കളക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന രേഖകള്‍ പ്രകാരം ടെന്‍ഡര്‍ ക്ഷണിച്ചത് 28 ആം തിയതിയാണെന്ന് വ്യക്തമാക്കുന്നതാണ്.

Leave a Reply

Your email address will not be published.