15 ലക്ഷത്തിന് വേണ്ടി 7 വര്‍ഷമായി ഇന്ത്യക്കാര് കാത്തിരിക്കുന്നു,മോദിക്കും ഇത്തിരി കാത്തിരിപ്പാവാമെന്ന് മഹുവ ട്വീറ്റ്

Breaking News

യാസ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നരേന്ദ്ര മോദി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കാത്തിരിക്കേണ്ട വന്ന സംഭവത്തില്‍ പ്രതികരണവുമായി തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. 15 ലക്ഷത്തിന് വേണ്ടി 7 വര്‍ഷമായി ഇന്ത്യക്കാര് കാത്തിരിക്കുന്നു, ഇപ്പോള്‍ വാക്‌സിന് വേണ്ടിയും; മോദിക്കും ഇത്തിരി കാത്തിരിപ്പാവാമെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

മഹുവ മൊയ്ത്ര ട്വീറ്റ്

’30 മിനിറ്റ് കാത്തിരുന്നതിനാണോ ഇത്രയധികം കോലാഹലം. 15 ലക്ഷത്തിന് വേണ്ടി ഇന്ത്യക്കാര്‍ 7 വര്‍ഷമായി കാത്തിരിക്കുന്നു. എടിഎമ്മിന് മുന്‍പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നു. വാക്‌സിനായി മാസങ്ങള്‍.. താങ്കള്‍ ഇടയ്‌ക്കൊക്കെ ഇത്തിരി നേരം കാത്തിരിക്കൂ”

Leave a Reply

Your email address will not be published.