സ്റ്റാര്‍ ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ പാക്കേജുകള്‍;നടപടിക്കൊരുങ്ങി കേന്ദ്രം

Breaking News

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഹോട്ടലുകളുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ പാക്കേജുകള്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്കി.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി മനോഹര്‍ അഗ്‌നാനിയാണ് സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് ഇക്കാര്യം അറിയിച്ച് കത്തെഴുതിയത്. ചില ആശുപത്രികള്‍ കൊവിഡ് വാക്‌സിനേഷന്‍ പാക്കേജുകള്‍ ഹോട്ടലുകളുമായി യോജിച്ച് നല്കുന്നത് മന്ത്രാലത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതായി കത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് മനോഹര്‍ അഗ്‌നാനി വ്യക്താക്കി.

Leave a Reply

Your email address will not be published.