പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

Breaking News

പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലക്ഷദ്വീപ് ബി.ജെ.പി പ്രവര്‍ത്തകരെയടക്കം ഉള്‍പ്പെടുത്തി രൂപീകരിച്ച കോര്‍കമ്മിറ്റി അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് സംസാരിച്ചേക്കും.വിവാദ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതിരുന്നാല്‍ തുടര്‍പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം.

ലക്ഷദ്വീപില്‍ ഇന്ന് മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് നിലവില്‍ വരുന്നത്. നിലവില്‍ സന്ദര്‍ശക പാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.