ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാട്; മന്ത്രി റിയാസ്.

Breaking News

ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്. പൗരന്റെ അവകാശങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം,പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി ഓഫീസിൽ എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് ഓഫീസിൽ സ്വീകരണം നൽകി. 

ലക്ഷദ്വീപ് പ്രശ്നത്തിൽ ഡിവൈഎഫ്ഐയുടെ   നേതൃത്വത്തിൽ ഇന്ത്യൻ പ്രസിഡന്‍റിന് ഒരു ലക്ഷം ഇ – മെയിലുകൾ അയക്കുന്ന ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published.