നാലാം നിലയിലെ ലിഫ്റ്റില്‍ കുടുങ്ങിയ കളക്ടറേറ്റ് സുപ്രണ്ടിനെ പുറത്തെത്തിച്ചത് സാഹസികമായി

Breaking Keralam News

മലപ്പുറം : മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സെക്രട്ടേറിയേറ്റ് കെട്ടിടത്തിലെ നാലാം നിലയിലെ ലിഫ്റ്റില്‍ കുടുങ്ങിയ ആളെ മലപ്പുറം ഫയര്‍ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കളക്ടറേറ്റ് സുപ്രണ്ട് എം. എച് റഹീം റാവുത്തര്‍ ആണ് കെട്ടിടത്തിലെ നാലാം നിലയിലെ ലിഫ്റ്റില്‍ കുടുങ്ങിയത്. കെട്ടിടത്തിലെ ഉദ്യോഗസ്ഥര്‍ ലിഫ്റ്റ് തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടത്തോടെ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് ബലമായി ലിഫ്റ്റ് തുറന്ന് ആളെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ. പ്രതീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെ. എം. മുജീബ്, എസ്. ശരത്കുമാര്‍, വി. നിസാമുദ്ധീന്‍, കെ. ടി. സാലിഹ്, പി. മുഹമ്മദ് ഷാഫി, സി. പി അന്‍വര്‍ എന്നിവരും സിവില്‍ ഡിഫെന്‍സ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.