ഒരു ദിവസം പ്രായമായ കുഞ്ഞിന് കൊവിഡ്. അമ്മ കൊവിഡ് നെഗറ്റീവ്

Breaking News

ജനിച്ച് ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന് കൊവിഡ്. എന്നാല്‍ അമ്മ കൊവിഡ് നെഗറ്റീവ് എന്ന് പരിശോധനകള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിലെ സാര്‍ സുന്ദര്‍ ലാല്‍ ആശുപത്രിയിലാണ് കൊവിഡ് പോസിറ്റീവായ കുഞ്ഞു പിറന്നത്.

മെയ് 24ന് പ്രസവത്തിന് മുന്നോടിയായി യുവതിക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിറ്റേ ദിവസം പ്രസവത്തെ തുടര്‍ന്ന് പരിശോധിക്കുമ്പോഴാണ് കുഞ്ഞ് കൊവിഡ് പോസിറ്റീവാണെന്ന് മനസ്സിലാക്കുന്നത്.

ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ആയ ഡോക്ടര്‍ കൗഷന്‍ കുമാര്‍ ഗുപ്തയാണ് ഈ വിവരം അറിയിച്ചത്. ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നും ചിലപ്പോള്‍ പിഴകള്‍ കടന്നു കൂടിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.