കോഴിക്കോട് ബീച്ചില്‍ കൂറ്റന്‍ ചെസ് ബോര്‍ഡ്

Breaking News

കൊവിഡ് നിയന്ത്രണങ്ങളൊക്കെ കഴിഞ്ഞ് കോഴിക്കോട് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റന്‍ ചെസ് ബോര്‍ഡാണ്. കായിക, മാനസിക ഉല്ലാസത്തിനായി കടല്‍ തീരത്ത് നിന്നുകൊണ്ട് ചെസ് കളിക്കാം. ഈ സൗകര്യമൊരുക്കിയത് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ്.പക്ഷേ ഇങ്ങനെയൊക്കെ കളിക്കണമെങ്കില്‍ ലോക്ക് ഡൗണും ബീച്ചിലേക്കുള്ള നിയന്ത്രണവും മാറണമെന്നു മാത്രം

ബീച്ചിലെ വാക് വേയിലാണ് അഞ്ച് മീറ്റര്‍ വീതിയിലും നീളത്തിലും ചെസ് ബോര്‍ഡ് നിര്‍മിച്ചിരിക്കുന്നത്. നിന്നു കൊണ്ട് തന്നെ ഭാരം കുറഞ്ഞ വലിയ കരുക്കള്‍ നീക്കി കളിക്കാം. കളിക്കുന്നത് രണ്ട് പേരാണെങ്കിലും കാണാന്‍ ധാരാളം പേരുണ്ടാകും.

.

Leave a Reply

Your email address will not be published.