കൊവിഡ് രോഗികള്‍ക്ക് വ്യാജ ചികിത്സ നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍

Breaking News

കൊവിഡ് രോഗികള്‍ക്ക് അടക്കം വ്യാജ ചികിത്സ നടത്തിയ യുട്യൂബര്‍ അറസ്റ്റില്‍. ശാപ്പാട്ടുരാമന്‍ എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധനായ ആര്‍. പൊര്‍ച്ചെഴിയനാണ് അറസ്റ്റിലായത്. വിദഗ്ധ പരിശീലനമോ മെഡിക്കല്‍ ഡിഗ്രിയോ കൂടാതെയായിരുന്നു ഇയാളുടെ കൊവിഡ് ചികിത്സ. ചിന്നസേലത്തിന് സമീപമുള്ള കൂഗയൂരില്‍ ഇയാള്‍ ഒരു ക്ലിനിക് നടത്തിയിരുന്നു.

വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യോഗ്യതയില്ലാതെയായിരുന്നു ഇയാളുടെ അലോപ്പതി ചികിത്സയെന്നും ആരോഗ്യ വകുപ്പ് വിശദമാക്കി.കൊവിഡ് രോഗലക്ഷണവുമായി എത്തിയ രോഗികള്‍ക്ക് അടക്കം ഇയാള്‍ ഇവിടെ ചികിത്സ നല്‍കുന്നുവെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published.