സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഉപയോഗം വ്യാപകം

Breaking News

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. സംസ്ഥാന അതിർത്തി കടക്കാനുള്ള മാർഗമായാണ് വ്യാജ സർട്ടിഫിക്കറ്റ് കൂടുതലും ഉപയോഗിക്കുന്നത്. ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയെങ്കിലും ഇത് പരിശോധിക്കാത്തതാണ് ക്രമക്കേട് വർധിക്കാൻ കാരണം.

കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പിടികൂടിയിരുന്നു. കർണാടക പ്രാദേശിക പത്രപ്രവർത്തകനായ അബ്ദുൽ അസീസ് എന്നയാളാണ് അറസ്റ്റിലായത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യു ആർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published.