സുരേഷ് ഗോപി ബിജെപിയില്‍ തുടരാന്‍ സാധ്യതയില്ലെന്ന് എന്‍ എസ് മാധവന്‍

Breaking News

ലക്ഷദ്വീപ് വിഷയത്തില്‍ സൈബര്‍ ആക്രമണം നേരിടുന്ന പൃഥ്വിരാജിനെ പിന്തുണച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ചിരിക്കുകയാണ് എഴുത്തുകാരനായ എന്‍ എസ് മാധവന്‍. മലയാളത്തിലെ മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കവെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആക്രമണം നേരിട്ട പൃഥിയെ സുരേഷ് ഗോപി പിന്തുണച്ചതെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.

‘സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് എനിക്ക് അയാളെ ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം നല്ലതാണ്. സുരേഷ് ഗോപിയുടെ മനാനുഷികത എല്ലാവരും കണ്ടതാണ്. നേക്കൂ, മലയാളത്തിലെ ബാക്കി ഒരു സൂപ്പര്‍ സ്റ്റാറുകളും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ല. സ്വന്തം പാര്‍ട്ടിയായ ബിജെപിയാണ് പൃഥ്വിയെ ആക്രമിച്ചത്. എന്നിട്ടും അദ്ദേഹം പിന്തുണച്ചു. വിദ്വേഷപരമായ ബിജെപി എന്ന പാര്‍ട്ടിയില്‍ സുരേഷ് ഗോപി അധികകാലം തുടരില്ലെന്നാണ് ഞാന്‍ കരുതുന്നത്.’

ഇത്തരത്തില്‍ മാനുഷികപരമായി ചിന്തിക്കുന്ന സുരേഷ് ഗോപി അധികകാലം വിദ്വേഷപരമായ ബിജെപിയില്‍ തുടരാന്‍ സാധ്യതയില്ല. രാഷ്ട്രീയം മാറ്റി വെച്ചാല്‍ സുരേഷ് ഗോപിയുടെ ബാക്കി കാര്യങ്ങളോട് തനിക്ക് ബഹുമാനമാണെന്നും മാധവന്‍ കൂ്ട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.