‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Breaking News

ഷെയ്ന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ‘കാണാതായതിന്റെ ദുരൂഹത’ എന്ന സബ്ടൈറ്റിലിലൂടെ ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന ഷെയ്ന്‍ ആണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലൂള്ളത്. മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്തത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ കാശ്മീരിയായ ശെയ്ലീ കൃഷ്ണയാണ് നായിക.
ഷെയ്ന്‍ നിഗമിനെ കൂടാതെ വിനയ് ഫോര്‍ട്ട്, ഹരീഷ് കണാരന്‍, സൈജു കുറുപ്പ്, സുധീര്‍ കരമന, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, സാജന്‍ സുധര്‍ശന്‍, ദിനേഷ് പണിക്കര്‍,കോട്ടയം നസീര്‍,ശ്രീകാന്ത് മുരളി, നന്ദു, നിരഞ്ജന അനൂപ്, ഗൗരി നന്ദ, നൂറിന്‍ ഷെറീഫ്, ഷൈനി സാറ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ട്. തീര്‍ത്തും നര്‍മ്മ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ കൃഷ്ണദാസ് പങ്കിയാണ്.

Leave a Reply

Your email address will not be published.