ചിറയിൻകീഴിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി

Breaking News

തിരുവനന്തപുരം ചിറയിന്‍കീഴ് മുടപുരം തെങ്ങുംവിളയില്‍ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശരീരത്തില്‍ വെട്ടേറ്റതിന്റെയും മര്‍ദ്ദനത്തിന്റെയും പാടുകളുണ്ട്. ചിറയിന്‍കീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിന്‍കീഴിലുമായി രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നില്‍ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിക്കുന്നത്.

പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Leave a Reply

Your email address will not be published.