ഏഴാം പിറന്നാളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്; 10,000 എന്‍95 മാസ്‌കുകള്‍ സംഭാവന നല്‍കി

Breaking News Sports

കേരളത്തിന്റെ സ്വന്തം ഐ.എസ്.എല്‍. ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം പിറന്നാള്‍ കോവിഡ് മുന്നണി പോരാളികള്‍ക്കൊപ്പം ആഘോഷിച്ചു ക്ലബ്. ക്ലബ് രൂപീകരിച്ചതിന്റെ ഏഴാം വാര്‍ഷികമായിരുന്ന ഇന്നലെ കോവിഡ് പ്രതിരോധത്തിന് മുന്നില്‍ നില്‍ക്കുന്നവര്‍ക്കു നല്‍കാന്‍ 10,000 എന്‍95 മാസ്‌കുകള്‍ ക്ലബ് സംഭാവന ചെയ്തു. കൊച്ചി കോര്‍പറേഷനിലും എറണാകുളം ജില്ലാ കളക്ടര്‍ക്കുമാണ് ഇതു കൈമാറിയത്.ലോകത്തെ വിറപ്പിച്ച മഹാമാരിയെ ഭയക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള എല്ലാ മുന്ന ണി പോരാളികളെയും സല്യൂട്ട് ചെയ്യുന്നുവെന്നും അവര്‍ ചെയ്യുന്ന ജോലികള്‍ ഏറെ മഹത്വമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നാടിനും ജനങ്ങള്‍ക്കുമൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ഒറ്റക്കെട്ടായി കേരളം കോവിഡിനെ അതിജീവിക്കുമെന്നും പിന്നീട് ക്ലബ് ഡയറക്ടര്‍ നിഖില്‍ പറഞ്ഞു.

Leave a Reply

Your email address will not be published.