മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണം

Breaking News

മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറത്ത് ഞായറാഴ്ച കര്‍ശന നിയന്ത്രണങ്ങള്‍. ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറന്ന് പ്രവര്‍ത്തിക്കില്ല. നിലവില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണാണ് മലപ്പുറത്ത്. നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി.

പാല്‍, പത്രം, മെഡിക്കല്‍ അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളും, പെട്രോള്‍ പമ്പുകള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഒഴികെയുള്ള ഒരു പ്രവര്‍ത്തികള്‍ക്കും അനുമതിയില്ലെന്ന് കളക്ടര്‍ അറിയിച്ചു.

ഹോട്ടലുകള്‍ ഹോംഡെലിവെറിക്കായി മാത്രം തുറന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ ഞായറാഴ്ചയും ജില്ലയില്‍ സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Leave a Reply

Your email address will not be published.