കേരളം പൃഥ്വിരാജിനൊപ്പമെന്ന് സജി ചെറിയാന്‍

Breaking News

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങള്‍ കാരണം ലക്ഷദ്വീപ് ജനത നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് നടന്‍ പൃഥ്വിരാജ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദ്വീപ് നിവാസികള്‍ക്ക് പൃഥ്വി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയില്‍ നിന്നുള്ള നിരവധി പേര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരുന്നു. ഇതേ തുടര്‍ന്ന് പൃഥ്വിരാജിനെ വിമര്‍ശിച്ച് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുകയുണ്ടായി. എന്നാല്‍ ജനം ടിവി പൃഥ്വിരാജിനെ കുറിച്ച് മോശമായ രീതിയില്‍ ലേഖനം പ്രസിദ്ധീകരിച്ചതോടെ കേരളം ഒന്നടങ്കം പ്രതിഷേധിക്കുകയാണ് ഉണ്ടായത്. ഇപ്പോള്‍ മന്ത്രി സജി ചെറിയാനും ഐക്യദാര്‍ഢ്യമറിയിച്ച് രംഗത്തെത്തിയിരിക്കുകാണ്.

പൃഥ്വിരാജിനെതിരെ ഉണ്ടായത് നേരത്തെ കല്‍ബുര്‍ഗിയുടേയും പന്‍സാരെയുടേയും ഗൗരിലങ്കേഷിന്റെയുമൊക്കെ കാര്യത്തില്‍ ഉണ്ടായ സമീപനമായി കാണണം. എതിര്‍ ശബ്ദങ്ങളുടെ മുഴുവന്‍ വായടപ്പിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് ഇത്തരം പ്രസ്താവനകളിലുള്ളത്. ഒരു പ്രദേശത്ത് നടപ്പിലാക്കുന്ന ഏതു പരിഷ്‌കരണവും അവിടുത്തെ ജനതയെ വിശ്വാസത്തിലെടുത്ത് കൊണ്ട് മാത്രമേ പാടുള്ളൂ എന്നാണ് തികച്ചും പക്വവും സംസ്‌കാരസമ്പന്നവുമായ രീതിയില്‍ പൃഥീരാജ് പറഞ്ഞിട്ടുള്ളത്. അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ അഛന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടന്‍ സുകുമാരന്റെ പേര് വലിച്ചിഴച്ച് പൃഥീരാജിനെ അപമാനിക്കുന്നത് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published.