ഓണക്കിറ്റില്‍ ഗുരുതര അഴിമതി; ആരോപണവുമായി പ്രതപക്ഷ നേതാവ്

News

കേരള സര്‍ക്കാര്‍ നല്‍കിയ ഒാണക്കിറ്റില്‍ വന്‍ അഴിമതിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏലക്ക വാങ്ങിയതിലാണ് വി.ഡി സതീശന്‍ അഴിമതി ആരോപണം ഉന്നയിക്കുന്നത്. കിറ്റിലേക്കാവശ്യമായ ഏലക്ക വാങ്ങിയത് തമിഴ്‌നാട്ടിലെ ഇടനില കച്ചവടക്കാരില്‍ നിന്നാണ്. കര്‍ശകരില്‍ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാര്‍ വഴി വാങ്ങിയതില്‍ വന്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം.

സമാന ആരോപണവുമായി പി.ടി തോമസ് എം.എല്‍.എയും രംഗത്തു വന്നിരുന്നു. ഒണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതില്‍ 8 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. കൃഷിക്കാരില്‍ നിന്ന് നേരിട്ട് വാങ്ങാമായിരുന്ന ഏലക്ക ഇടനിലക്കാരന്‍ വഴി വാങ്ങിച്ചതില്‍ വന്‍ ക്രമക്കേടാണ് നടന്നതെന്നും സര്‍ക്കാര്‍ അഴിമതി നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.