റിയാദില്‍ പോയ യുവതി സ്‌പോണ്‍സറെ കാത്ത് ദുരിതത്തില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം

Breaking News Pravasi

റിയാദിലേക്ക് ജോലിക്കുപോയ യുവതി സ്‌പോണ്‍സറെ കാത്തിരുന്നത് ഒന്നര വര്‍ഷം. പ്രമുഖരായ ഒരു കുടുംബത്തിലേക്ക് വീട്ടുജോലിക്കെത്തിയ യുവതിയാണ് സ്‌പോണ്‍സറെ കാത്തു ഒന്നര വര്‍ഷം ദുരിതത്തില്‍ കഴിഞ്ഞത്. അവസാനം സാമൂഹ്യപ്രവര്‍ത്തകരുടെയും എംബസിയുടെയും സഹായത്തോടെ നാട്ടിലേക്കുതന്നെ തിരിച്ചുവരികയായിരന്നു. ചെന്നൈ സ്വദേശിനി റാണി നാലു വര്‍ഷം മുമ്പാണ് റിയാദിലെ ഒരു വീട്ടില്‍ ജോലിക്ക് എത്തിയത്. രാജ്യത്തെ ഒരു പ്രമുഖ കുടുംബത്തിന്റെ വേനല്‍ക്കാല വസതിയായിരുന്നു ആ വീട്. സന്ദര്‍ശകരായി വരുന്നവര്‍ക്ക് ഭക്ഷണമൊരുക്കിയും, വീട് വൃത്തിയാക്കിയും മൂന്നുവര്‍ഷം അവിടെ ജോലി ചെയ്തു. കോവിഡ് തുടങ്ങിയതിനു ശേഷം ആ വീട്ടിലേക്ക് ആരും വരാതെയായി. ഇതോടെ സ്‌പോണ്‍സര്‍ വരുമെന്നുള്ള പ്രതീക്ഷയില്‍ ഒന്നര വര്‍ഷത്തോളം ആ വീട്ടില്‍ റാണി തനിച്ചു കഴിഞ്ഞു. ആരും തിരിഞ്ഞു നോക്കാതെ ദുരിതത്തിലായതോടെ അവിടെ നിന്നും ഇറങ്ങി റിയാദ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നു എംബസി അധികൃതരാണ് റാണിയെ, ദമ്മാമിലെ നവയുഗം ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവര്‍ത്തകയുമായ മഞ്ജു മണിക്കുട്ടന്റെ അടുത്തേക്ക് അയച്ചത്.
റാണിയ്ക്ക് ദമ്മാമിലെ ഡി.എം.കെ സാമൂഹ്യപ്രവര്‍ത്തകരായ വെങ്കിടേഷ്, ആരിഫ് എന്നിവരുടെ നേതൃത്വത്തിലാണ് വിമാന ടിക്കറ്റ് എടുത്തുകൊടുത്തു നാട്ടിലേക്കയച്ചത്.