പ്രളയസെസ് ഇന്നവസാനിക്കും; ചരക്കു സാധനങ്ങളുടെ വില കുറയും

Keralam News

സംസ്ഥാനത്തെ ചരക്ക് സേവനങ്ങൾക്ക് രണ്ടു വർഷമായി ഏർപ്പെടുത്തിയ പ്രളയം സെസ് ഇന്ന് അവസാനിക്കുന്നു. പ്രളയത്തിനുശേഷം കേരളത്തിനെ പുനനിർമ്മാണം ലക്ഷ്യം വെച്ചുകൊണ്ട് ചരക്കു സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയ പ്രളയസെസ് അവസാനിക്കുന്നത്തോടെ ചരക്കു സാധനങ്ങൾക്ക് വില കുറയും.
സ്വർണത്തിന് 0.25 ശാതമാനവും അഞ്ച് ശതമാനത്തിലധികം നികുതിയുള്ള ചരക്ക് സേവനങ്ങൾക് ഒരു ശതമാനവും 12 ശതമാനം,18 ശതമാനം, 28 ശതമാനം തുടങ്ങിയ ജിഎസ്ടി നിരക്കുള്ള സാധനങ്ങൾക്കും പ്രളയസെസ് ഉണ്ടായിരുന്നു. അഞ്ചും അതിൽ താഴെയും ശതമാനം നികുതിയുള്ള ചരക്കുകൾക്ക് പ്രളയസെസ് ചുമത്തിയിരുന്നില്ല. അതുപോലെ ആവശ്യസാധന സേവനങ്ങൾക്കും കോമ്ബോസിഷൻ നികുതി അടക്കുന്നവരെയും ഇത് ബാധിച്ചിരുന്നില്ല.

2018 ലുണ്ടായ പ്രളയത്തിന്റെ സമയത്ത് രൂപീകരിച്ച റീ ബിൽഡ് കേരള എന്ന പദ്ധതിയിലേക്ക് പണം കണ്ടെത്താൻ തുടങ്ങിയ പ്രളയം സെസിലൂടെ രണ്ട് വർഷം കൊണ്ട് 1200 കോടിയായിരുന്നു കണ്ടെത്താൻ ഉദ്ദേശിച്ചിരുന്നത്.

പ്രളയസെസ് ഇന്നവസാനിക്കുമ്പോൾ സ്വർണം പവന് 90 രൂപയും അഞ്ചു ലക്ഷം വിലയുള്ള കാറിന് 5000 രൂപയും കുറവ് വരും. മൊബൈൽ ഫോൺ, ടിവി, കമ്പ്യൂട്ടർ, മിക്സി, വാഷിങ് മെഷീൻ, ഫാൻ, മൈക്രോവേവ് ഓവൻ, തുടങ്ങിയ ഇലക്ട്രോണിക് ഉപകാരങ്ങൾക്കും, മരുന്നുകൾ, തുണികൾ, ചെരുപ്പ്, കിടക്ക, ക്യാമറ, ബാഗ്, സിമൻറ്, ഫർണിച്ചർ, വയറിംഗ് കേബിൾ, സിനിമ ടിക്കറ്റ്, ഇൻഷുറൻസ്, മാർബിൾ, ടൈൽ എന്നിവയ്ക്കും ഒരു ശതമാനം വില കുറയും.