കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.

Keralam News

ഇടുക്കി :കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു.ഇടുക്കി വെൺമണി സ്വദേശി ഇടക്കുന്നം മുക്കാലി ചക്കാലപറമ്പിൽ നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ, പുൽപ്പാറ ബിനു പി പി ( 44) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകിട്ട് 3.30 ഓടെ പേട്ട സ്കൂളിന് സമീപമായിരുന്നു അപകം. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.