മരുമകളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിൽ നടന്‍ രാജന്‍ പി ദേവിന്‍റെ ഭാര്യ അറസ്റ്റില്‍

Crime Local News

നെടുമങ്ങാട് : നടന്‍ രാജന്‍ പി ദേവിന്‍റെ ഭാര്യ ശാന്ത അറസ്റ്റില്‍. മരുമകള്‍ പ്രിയങ്കയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എസ്.പി ഓഫീസില്‍ ഹാജരായ ശാന്തയെ ജാമ്യത്തില്‍ വിടും.

മരുമകള്‍ പ്രിയങ്ക ആത്മഹത്യ ചെയ്ത കേസിലെ രണ്ടാം പ്രതിയായ ശാന്തക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് 2021 മെയ് 25ന് അറസ്റ്റ് ചെയ്തിരുന്നു.

2021 ഏപ്രില്‍ 13നായിരുന്നു നടന്‍ രാജന്‍ പി ദേവിന്‍റെ മകന്‍ ഉണ്ണിയുടെ ഭാര്യ പ്രിയങ്കയെ വെമ്ബായത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്‍റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി