കള്ളനെ നമ്പിയാലും ചെന്നിത്തലയനെ നമ്പരുത്; യു.ഡി.എഫ് ഗ്രൂപ്പുകളില്‍ രമേശ് ചെന്നിത്തലക്കെതിരെ പടയൊരുക്കം

News

ഡി.സി.സി പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷനേതാവിനും എതിരെ സൈബര്‍ അക്രമണം അഴിച്ചു വിടാന്‍ രമേശ് ചെന്നിത്തലയെ പിന്തുണക്കുന്നവരുടെ ഗ്രൂപ്പില്‍ നിന്നും ആഹ്വാനം വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനുള്ളില്‍ നിന്ന് എതിര്‍പ്പുകള്‍ വന്ന് തുടങ്ങുന്നത്.

രമേശ് ചെന്നിത്തലയും മകനും പാര്‍ട്ടി പ്രവര്‍ത്തകരോട് മാപ്പ് പറഞ്ഞ് രാജിവെച്ചൊഴിയണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. കോണ്‍ഗ്രസിനെ നെഞ്ചോടു ചേര്‍ത്തു വെക്കുന്ന പുതു തലമുറ ഇവിടെയുണ്ട്. അവരെ ചതിക്കരുത്. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് രമേശ് ചെന്നിത്തല ശവമടക്ക് നടത്തിയ പാര്‍ട്ടിയാണ് യു.ഡി.എഫ്. ഇപ്പോള്‍ അതിനെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുമ്പോള്‍ വീണ്ടും പാര്‍ട്ടിയെ തളര്‍ത്താനാണ് രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തലക്കെതിരായ പോസ്റ്റില്‍ ആരോപിക്കുന്നു.

എന്നാല്‍ പ്രസ്തുത സംഭവവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ ഓഫീസിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണം.