ഐപിഎൽ 2022 നാളെ തുടങ്ങും ; ഉദ്‌ഘാടന മത്സരത്തിൽ ചെന്നൈ കൊൽക്കത്തയെ നേരിടും

India International News Sports

വാംഖഡേ : ഐപിഎൽ പതിനഞ്ചാം സീസണിന് നാളെ മുംബൈയിൽ തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ഇത്തവണ ഐ.പി.എൽ കളിക്കും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് തുടക്കം തന്നെ കല്ലുകടിയാണ്. പാകിസ്‌താനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ 5 വരെ ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നതിനാൽ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല

ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണിംഗിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസീസ് താരം ഡേവിഡ് വാർണറിന് പകരക്കാരനെ തേടണം. പഞ്ചാബ് കിംഗ്‌സിനും ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ ആദ്യ മത്സരത്തിന് ഉണ്ടാകില്ല.