പരാജയം മറച്ചുവെയ്ക്കാന്‍ നെതന്യാഹു നടത്തുന്ന ആക്രമണം; ഫലസ്തീന് ഐക്യദാര്‍ഢ്യവുമായി സിപിഎം

Breaking News

ഇസ്രായേല്‍ ഫലസ്തീനികള്‍ക്കെതിരായി നടത്തുന്ന ആക്രമണത്തെ അപലപിച്ച് സിപിഎം. ഭരണ പരാജയം മറച്ചുവെയ്ക്കാന്‍ പ്രധാനമന്ത്രി നെതന്യാഹു നടത്തുന്ന ആക്രമണമാണിത്. ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും സിപിഎം പിബി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. “ഗസയിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. കിഴക്കൻ ജറുസലേമില്‍ സമ്പൂർണ അധിനിവേശത്തിനാണ് ഇസ്രായേല്‍ ശ്രമം. ഈ പ്രദേശത്തെ ഫലസ്തീനികളെ ആട്ടിയോടിക്കാനാണ് നീക്കം. മുസ്‍ലിംകളുടെ വിശുദ്ധ ദേവാലയമായ അൽ-അഖ്സാ പള്ളിയില്‍ കയറി വിശ്വാസികളെ ആക്രമിച്ചു.

Leave a Reply

Your email address will not be published.