സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സാമ്പിൾ പരിശോധനയുടെ എണ്ണം കുറയുന്നു

Health Keralam News

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 10 വരെ അഞ്ചു തവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. അതിൽ തന്നെ ഡിസംബര്‍ 26ന് നടന്നത് 38,929 ടെസ്റ്റുകള്‍ മാത്രമാണ്.

ജനുവരി 4 മുതലാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തിയത്. അന്ന് നടത്തിയത് 71,1120 പരിശോധനകളാണ്. തൊട്ടടുത്ത ദിവസം 710,98 സാമ്പിളുകള്‍ പരിശോധിച്ചെങ്കിലും പിന്നീട് പരിശോധനകളുടെ എണ്ണം വലിയ തോതില്‍ കുറയുകയായിരുന്നു.