കൊച്ചിയില്‍ ഇപ്പോഴും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങി നടക്കുന്നു; ശക്തമായ നടപടി എടുക്കും: ഡിസിപി

Breaking News

കൊച്ചിയില്‍ ഇപ്പോഴും അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങി നടക്കുന്നുണ്ടെന്ന് ഡിസിപി ഐശ്വര്യ ഡോംഗ്രെ . ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഐശ്വര്യ ഡോംഗ്ര പറഞ്ഞു.

ഇന്ന് മുതല്‍ കൂടുതല്‍ പൊലീസുകാരെ സിറ്റിയില്‍ വിന്യസിക്കും എന്നും ഡിസിപി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ലംഘനത്തിന് പൊലീസ് നടപടി നേരിടേണ്ടി വരുന്നവര്‍ക്ക് ഭാവിയില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാവുമെന്നും ഡിസിപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസവും എറണാകുളത്ത് 4500ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ മിക്ക പഞ്ചായത്തുകളെയും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തും കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇന്നലെ 35000ല്‍ അധികം പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Leave a Reply

Your email address will not be published.