‘കരുതൽ ശേഖരം തീരുന്നു; അയൽസംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാനാവില്ല’: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

Breaking News

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം കൂടുകയാണെന്നും അതിനാൽ മറ്റ് സംസ്ഥാനങ്ങൾക്ക് ഇനി ഓക്സിജൻ നൽകാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തിൽ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാൻ അനുമതി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കരുതൽ ശേഖരമായ 450 ടണ്ണിൽ ഇനി അവശേഷിക്കുന്നത് 86 ടൺ മാത്രമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഈ ഓക്സിജൻ സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണം എന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചിരിക്കുന്നത്.

സംസ്ഥാനത്തിന്റെ പ്രതിദിന ഓക്സിജൻ ഉല്പാദന ശേഷി 219 ടൺ ആണ്. നേരത്തെ സമീപ സംസ്ഥാനങ്ങൾക്ക് കേരളം ഓക്സിജൻ നൽകിയിരുന്നു. എന്നാൽ, കരുതൽ ശേഖരം തീരുന്ന സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകി സഹായിക്കാൻ കഴിയുന്ന സ്ഥിതിയല്ല കേരളത്തിന്റേതെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.