പാലക്കാട് സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന

Breaking News

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ സന്നദ്ധ സേന അംഗങ്ങളും പോലീസിനെ സഹായിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. യാതൊരു രാഷ്ട്രീയ അടയാളങ്ങളും ഇല്ലാതെയാണ് സന്നദ്ധ സേന അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനയിലെ വളണ്ടിയര്‍മാര്‍ അവിടെയുണ്ട്. അവര്‍ സാധാരണ വസ്ത്രത്തിലാണ് എത്തിയത്.എന്നാല്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മാത്രമാണ് കാവി നിറത്തിലുള്ള ടി ഷര്‍ട്ട് ധരിച്ചിരിക്കുന്നത്. ഇന്നലെ സേവാഭാരതിയുടെ യൂണിഫോമില്‍ ആളുകള്‍ ഇല്ലായിരുന്നു.
അതേസമയം പാലക്കാട് ജില്ലയില്‍ ഇന്നnz (മെയ് 9) 2881 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1180 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1674 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 22 പേർ, 5 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3334 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.