കാനം രാജേന്ദ്രൻ എന്തുകൊണ്ടാണ് വിരോധം കാണിക്കുന്നതെന്നറിയില്ലെന്ന് ജോസ് കെ മാണി

Keralam News Politics

കോട്ടയം: എന്തുകൊണ്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നോട് വിരോധം കാണിക്കുന്നതെന്ന് അറിയില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. പണ്ടും കാനം രാജേന്ദ്രൻ ഇത്തരത്തിലുള്ള വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും, താൻ ബഹുമാനിക്കുന്ന നേതാവിന് തന്നോടെങ്കിലും വിരോധമുണ്ടോയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഐ നൽകിയ പരാതിയിൽ ഒരു പരാതിയുമില്ല. എൽ.ഡി.എഫിൽ കക്ഷികൾ തമ്മിലൊരു വ്യത്യാസവുമില്ല. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയിൽ സർക്കാർ ആവശ്യമായ നടപടി എടുക്കുമെന്നും വീണ്ടും ആ കാര്യം ചർച്ചയാക്കേണ്ടതില്ലെന്നും ജോസ് കെ മാണി വിശദമാക്കി.