നടന്‍ മന്‍സൂര്‍ അലി ഖാന്‍ ഐസിയുവില്‍; നില ഗുരുതരം

Breaking News

നടന്‍ മന്‍സൂര്‍ അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിഡ്‌നി സ്റ്റോണിനെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. നിലവില്‍ മന്‍സൂറിനെ ഐസിയൂവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.
നേരത്തെ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മന്‍സൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി രണ്ട് ലക്ഷം രൂപ പിഴ അടക്കാന്‍ ഉത്തരവിടുകയായിരുന്നു. തമിഴ് നടന്‍ വിവേകിന്റെ മരണത്തിന് പിന്നാലെയായിരുന്നു മന്‍സൂറിന്റെ വിവാദ പരാമര്‍ശം. വിവേകിന് ഹൃദയാഘാദം വന്നത് കൊവിഡ് വാക്‌സിന്‍ മൂലമാണെന്നാണ് മന്‍സൂര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

പുറമെ ഇന്ത്യയില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ആ നിമിഷം കൊവിഡില്ലാതാകുമെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. മന്‍സൂറിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും തുടര്‍ന്ന് നടനെതിരെ ചെന്നൈ കോര്‍പ്പറേഷനിലെ ആരോഗ്യവിഭാഗം ജീവനക്കാരന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published.