ഓക്സിജൻ അഭ്യർത്ഥനയ്ക്ക് ഒടുവിൽ നടൻ കൊവിഡ് ബാധിച്ച് മരിച്ചു

Breaking News

നടനും യൂട്യൂബറുമായ രാഹുൽ വോറ കൊവിഡ് ബാധിച്ച് മരിച്ചു. 35 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തും നാടകകൃത്തുമായ അരവിന്ദ് ഗൗറാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

രാഹുൽ വോറ നമ്മെവിട്ടു പിരിഞ്ഞു. എന്റെ പ്രിയ കലാകാരൻ ഇനിയില്ല. ഇന്നലെ കൂടെ അദ്ദേഹം നല്ല ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിൽ രക്ഷപെടും എന്ന് പറഞ്ഞിരുന്നു.രാഹുലിനെ കഴിഞ്ഞ ദിവസം ദ്വാരകയിലെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ രക്ഷിക്കാനായില്ല. നമ്മൾ ഓരോരുത്തരുമാണ് ഈ മരണത്തിൽ കുറ്റക്കാർ, അരവിന്ദ് ഗൗർ പറഞ്ഞു.

നാല് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് ബാധിച്ച രാഹുൽ വോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹം പങ്കുവെച്ച ഒരു കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. എനിക്ക് കൊവിഡ് പോസിറ്റീവാണ്. നാല് ദിവസത്തോളമായി ഡൽഹിയിൽ ചികിത്സയിലാണ്. എന്നാൽ എന്റെ ആരോഗ്യ സ്ഥിതിയ്ക്ക് യാതൊരു കുറവുമില്ല. ഓക്സിജൻ നിലകുറഞ്ഞു വരുകയാണ്. ഓക്സിജൻ ബെഡ്ഡുള്ള ആശുപത്രി അടുത്തുണ്ടോ, എന്നദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published.