ഡല്‍ഹിയിലെ ഗുരുദ്വാര കൊവിഡ് സെന്ററില്‍ 2 കോടി സംഭാവന നല്‍കി അമിതാബ് ബച്ചന്‍

Breaking News

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് 2 കോടി സംഭാവന നല്‍കി. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കൊവിഡ് സെറ്ററിലേക്കാണ് ബച്ചന്‍ സംഭാവന നല്‍കിയത്. തിങ്കളാഴ്ച്ച (ഇന്ന്) മുതല്‍ കൊവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് അറിയിച്ചു.

‘സിക്കുകാര്‍ ഇതിഹാസ നായകന്‍മാരാണ്. നിങ്ങളുടെ സേവനങ്ങള്‍ക്ക് നന്ദി’ എന്നാണ് ബച്ചന്‍ 2 കോടി നല്‍കി കൊവിഡ് സെന്ററിലുള്ളവരോട് പറഞ്ഞതെന്ന് അകാലി ദാല്‍ പാര്‍ട്ടിയുടെ വക്താവ് പറഞ്ഞത്. വിദേശത്തു നിന്ന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എത്തിയില്ലെ എന്നും ബച്ചന്‍ ഉറപ്പു വരുത്തിയിരുന്നു എന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹി ഓക്‌സിജന് വേണ്ടി നെട്ടോട്ടമോടുമ്പോള്‍ ബച്ചന്‍ ജി എന്നെ വിളിച്ച് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റിനെ കുറിച്ച് കാര്യമായി ചോദിച്ചറിഞ്ഞിരുവെന്നും പാര്‍ട്ടി വക്താവ് പറഞ്ഞു. തിങ്കളാഴ്ച്ച തുറക്കുന്ന കൊവിഡ് സെറ്ററില്‍ 300 കിടക്കകള്‍, ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്, ഡോക്ടര്‍മാര്‍, ആംബുലന്‍സ് എന്നിവ ഉണ്ടാകും. എല്ലാ സേവനങ്ങളും ജനങ്ങള്‍ക്ക് സൗജന്യമായാണ് നല്‍കുക എന്നും റഖബ് ഗന്‍ജ് ഗുരുദ്വാര കൊവിഡ് സെന്റര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.